നവംബറിൽ നടത്തുന്ന എ.ഐ.ടി.ടി. സി.ബി.ടി സപ്ലിമെന്ററി (തിയറി) പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ 2014 മുതൽ 2017 വരെ പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട ട്രെയിനികൾക്കും 2018 മുതൽ 2021 വരെ പ്രവേശനം നേടിയ വാർഷിക സമ്പ്രദായത്തിൽപ്പെട്ട ട്രെയിനികൾക്കുമാണ് അപേക്ഷ നൽകാവുന്നത്. അപേക്ഷയും ഫീസും ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 9497087481, 9446278455.