മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന്‍ ഒ.പി. അബ്രഹാം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ സിറ്റിംഗ് നടത്തും. ഒക്ടോബര്‍ 25 ന് തവിഞ്ഞാല്‍, 27 ന് പൊഴുതന, 29 ന് നൂല്‍പ്പുഴ, 31 ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും അറിയിക്കാം. സിറ്റിംഗിനു ശേഷം തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തുതല അവലോകനവും ഫീല്‍ഡ് സന്ദര്‍ശനവും നടത്തും. ഇ-മെയില്‍: ombudsmanwynd@gmail.com, ഫോണ്‍: 9447545307.
