ലോകായുക്ത ദിനത്തോടനുബന്ധിച്ച് നവംബർ 15 സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി മലയാളത്തിൽ പ്രസംഗ മത്സരം നടത്തും. ഒരു കോളജിൽ നിന്ന് ഒരു വിദ്യാർഥി/വിദ്യാർഥിനിക്ക് പങ്കെടുക്കാം. കേരള ലോകായുക്ത ട്രോഫിയും സർട്ടിഫിക്കറ്റും, 10,000 രൂപ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനം. സർട്ടിഫിക്കറ്റും 5,000 രൂപയും സർട്ടിഫിക്കറ്റും 3,000 രൂപയുമാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ. താത്പര്യമുള്ളവർ പ്രിൻസിപ്പലിന്റെ ഒപ്പോടു കൂടിയ രജിസ്‌ട്രേഷൻ ഫോം തപാൽ മുഖേനയോ ഇ-മെയിൽ (registrar.keralalokayukta@gmail.com) മുഖേനയോ രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ നവംബർ 10നു മുമ്പ് ലഭിക്കത്തവിധം അയയ്ക്കണം.