മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, ക്ഷീര വികസന വകുപ്പ്, മാനന്തവാടി ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, മില്‍മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ അപ്പപ്പാറ ക്ഷീര സംഘത്തില്‍ ക്ഷീര സംഗമം സംഘടിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകരെ ആദരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ മുഖ്യ അതിഥിയായിരുന്നു. ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരകര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളെ ആദരിക്കല്‍, വിരമിക്കുന്ന ജീവനക്കാരെ ആദരിക്കല്‍, എന്നീ വിവിധ ചടങ്ങുകള്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. ചന്ദ്രന്‍, പി.കെ അമീന്‍, ബി.എം വിമല, രമ്യാ താരേഷ്, സല്‍മാ മോയിന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ നിഷ, ഷൈലജ വിജയന്‍, ക്ഷീര വികസന അസിസ്റ്റന്റ് ഡയറക്ടര്‍ വിധു വര്‍ക്കി, ഗുണ നിയന്ത്രണ ഓഫീസര്‍ സിനാജുദ്ദീന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ജയേഷ്, ക്ഷീര വകുപ്പ് ഓഫീസര്‍ എന്‍.എസ്. ശ്രീലേഖ, അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ് എം.എം ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.