കേരള വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന സംസ്ഥാനതല സെമിനാർ നാളെ (ചൊവ്വ) രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. “ലിംഗ നീതിയും ഭരണഘടനയും” എന്ന വിഷയത്തിൽ അഡ്വ. ഗവാസും “സ്ത്രീ സഹായ സംവിധാനങ്ങൾ” എന്ന വിഷയത്തിൽ കാർത്തിക അന്ന തോമസും വിഷയാവതരണം നടത്തും.
