അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളള എ.ബി.സി.ഡി ക്യാമ്പ് ഒക്ടോബര്‍ 27, 28 തീയതികളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. ക്യാമ്പില്‍ രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.