പാലക്കാട് ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നേഴ്‌സുമാര്‍ക്കുള്ള ബി.സി.സി.പി.എന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി/എം.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് യോഗ്യതയും കേരള ഗവ. നേഴ്‌സിങ് കൗണ്‍സില്‍ രജിസ്േ്രടഷന്‍ ഉള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 45 ദിവസമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 വൈകീട്ട നാലിനകം ബയോഡാറ്റയും അപേക്ഷയും ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ ഒ.പിയില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 9895525505.