പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) കാറ്റഗറി നമ്പര്‍ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരുടെ അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എറണാകുളം ജില്ല ഓഫീസില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍/ എസ്എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രമാണങ്ങള്‍ സഹിതം എറണാകുളം ജില്ല ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0484 2505398.
