: ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസിൻറെ നേതൃത്വത്തില് നാളെ (2022 ഒക്ടോബര് 27) ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില് ഫ്‌ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിക്കും. രാവിലെ 9.30-ന് ചേര്ത്തല എസ്.എന്.എം.ബി.എച്. സ്‌കൂള്, ഉച്ചക്ക് 12.30-ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂള്, വൈകിട്ട് 3.30-ന് അമ്പലപ്പുഴ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിപാടി. കേരള മീഡിയ അക്കാദമിയിലെ വിദ്യാര്ഥികളാണ് ഫ്‌ളാഷ് മോബും തെരുവ് നാടകവും അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നില്കുന്ന വിവിധ പരിപാടികളാണ് വകുപ്പിന്റെ നേതൃത്വത്തില് ജില്ലയില് നടത്തുന്നത്.