ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിന് താല്‍ക്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍/മെക്കാനിക്കല്‍ ബി.ടെക്ക്/ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. എം.എസ് ഓഫീസ്/ഓട്ടോകാഡ് എന്നിവയിലുളള കംമ്പ്യൂട്ടര്‍ പരിജ്ഞാനം, ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തില്‍ 1 വര്‍ഷമോ കൂടുതലോ പ്രവൃത്തി ചെയ്ത പരിശീലന സര്‍ട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യത. ജില്ലയില്‍ സ്ഥിര താമസമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ സഹിതം കേരള ജല അതോറിറ്റി, സബ് ഡിവിഷന്‍, കല്‍പ്പറ്റ ഓഫീസില്‍ നവംബര്‍ 2 ന് രാവിലെ 10.30 ന് ഹാജരാകണം.