കേരള ലീഗല് സര്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് 12 ന് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടില് നാഷണല് ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. കോടതികളില് നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില് ഒത്തുതീര്പ്പിനായി പരിഗണിക്കും. കോടതികളില് നിലവിലുളള കേസുകള് ലോക് അദാലത്തിലേക്ക് റഫര് ചെയ്യാന് കക്ഷികള്ക്ക് ആവശ്യപ്പെടാം. സിവില് കേസുകള്, വാഹനാപകട കേസുകള്, ഭുമി ഏറ്റെടുക്കല് കേസുകള്, കുടുംബ തര്ക്കങ്ങള്, ഒത്തു തീര്ക്കാവുന്ന ക്രിമിനല് കേസുകള്, ബാങ്ക് വായ്പ സംബന്ധമായ കേസുകളും പരിഗണിക്കും.
കൂടുതല് വിവരങ്ങള്ക്ക് കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ലീഗല് സര്വ്വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക. ഫോണ് നമ്പര് കോഴിക്കോട് 0495 2365048, കൊയിലാണ്ടി 9745086387, വടകര 0496 2515251.