ജില്ലയിലെ കുളങ്ങരത് -നമ്പിത്താൻ കുണ്ട് വലൂക് – വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. കുമ്പളച്ചോലയിൽ നിന്നും മുണ്ടോംകണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴി തിരിഞ്ഞു പോകേണ്ടതാണ്. മുണ്ടോംകണ്ടത്തുനിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴി തിരിഞ്ഞും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചീനീയർ അറിയിച്ചു.