മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് തുരുത്തിക്കരയില്‍ ഹരിത മിത്രം ആപ്പിന്റെ വാര്‍ഡ്തല ഉദ്ഘാടനം വാര്‍ഡ് മെബര്‍ ലിജോ ജോര്‍ജ് നിര്‍വഹിച്ചു.

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അജൈവ മാലിന്യ ശേഖരണം സുഗമമാക്കുന്നതിനുമാണു ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ ക്യൂ ആര്‍ കോഡ് എല്ലാ വീടുകളിലും സ്ഥാപിക്കുന്നത്. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാതു സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെയാണു ഹരിതമിത്രം ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

തുരുത്തിക്കര കാവാട്ട് വീട്ടില്‍ ചാക്കോയുടെ വസതിയില്‍ നടന്ന പരിപാടിയില്‍ സി.ഡി.എസ് അംഗം സുമാ ഗോപി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.എ സുരേഷ്, ഹരിത കര്‍മ്മസേന അംഗങ്ങളായ സി.സി റെജി, തങ്കമണി എന്നിവര്‍ സംസാരിച്ചു.