തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ ബ്രാഞ്ചുകളിൽ ഒഴിവുള്ള നാലു സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 9ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാം. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ഒറ്റ തവണ രജിസ്‌ട്രേഷൻ ചെയ്ത് പങ്കെടുക്കാവുന്നതാണ്. പൊതുവിഭാഗത്തിന് ഒറ്റ തവണ രജിസ്‌ട്രേഷന് 400 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. അഡ്മിഷൻ നേടുന്ന വിദ്യാർഥികൾ നിശ്ചിത ഫീസായ 13,890 രൂപ കാർഡ് പെയ്‌മെന്റായും 2000 രൂപ ക്യാഷ് പെയ്‌മെന്റായും അടയ്ക്കണം.
