കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 61 ഗ്രാമപഞ്ചായത്തുകള്‍, 4 നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് ആമുഖാവതരണം നടത്തി. സംസ്ഥാന സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ശ്യാംലാല്‍, അസി.കോ.-ഓര്‍ഡിനേറ്റര്‍ ആര്‍ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരായ മഹിപാല്‍ എംവി, ടികെ രാമചന്ദ്രന്‍, ഡോ.റീത്ത എം ആന്റണി എന്നിവര്‍ പരിശീലനപരിപാടിക്ക് നേത്യത്വം വഹിച്ചു. 3 ദിവസങ്ങളിലായി നടക്കുന്ന പരിശീലനം 29ന് സമാപിക്കും