കടങ്ങോട് ഗ്രാമപഞ്ചായത്ത് കൈക്കുങ്ങര രാമവാര്യര്‍ സ്മാരക ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലി രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ്, ഔഷധ സസ്യങ്ങള്‍, ധാന്യങ്ങള്‍, ഗൃഹ ഔഷധികള്‍ എന്നിവയുടെ പ്രദര്‍ശനവും ഇവയുടെ ഗുണങ്ങളും ഉപയോഗരീതികളും വിശദീകരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ ഒരുക്കിയിരുന്നു. പുനര്‍ജനി ആയുര്‍ ക്ലിനിക്കിലെ ഡോ.നയന രാജ് ജീവിതശൈലി രോഗങ്ങളെ കുറിച്ചും ഡോ.നീതുരാജ് യോഗ പരിശീലനത്തെ കുറിച്ചും ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. 150 രോഗികള്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ഡോ.ഷീജ മേനോന്‍, ഡോ.നയന രാജ്, ഡോ.ബുഷീന, ഡോ.നീതു രാജ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

 

ആയുര്‍വേദ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎസ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍മാരായ പിഎ മുഹമ്മദ് കുട്ടി, സിവി സുഭാഷ് , കെആര്‍ സിമി, ടെസി ഫ്രാന്‍സിസ്, ജോളി തോമസ്, രജിത ഷാജി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് ഡോ.ഷീജ മേനോന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ്യ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.