കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ കടലോര നടത്തം സംഘടിപ്പിച്ചു. എംഇഎസ് അസ്മാബി കോളേജ് മുതല്‍ ശ്രീകൃഷ്ണമുഖം ബീച്ച്‌വരെ സംഘടിപ്പിച്ച കടല്‍തീര നടത്തില്‍ ജനപ്രതിനിധികള്‍, എംഇഎസ് അസ്മാബി കോളേജ് എന്‍എസ്എസ്, എന്‍സിസി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, തീരമൈത്രി അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യതൊഴിലാളികള്‍, അധ്യാപകര്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളെ അണിനിരത്തി നടത്തിയ പ്ലാസ്റ്റിക് വിമുക്ത സന്ദേശ യാത്രാനടത്തം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തീരദേശ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി.

വൈസ് പ്രസിഡന്റ് സി സി ജയ അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഇഎസ് അസ്മാബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ ബിജു, വികസനകാര്യം ചെയര്‍മാന്‍ കെഎ അയൂബ്, ക്ഷേമകാര്യ ചെയര്‍മാന്‍ മിനി പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസം ചെയര്‍മാന്‍ പി എ നൗഷാദ്, ഫിഷറീസ് ഉദ്യോഗസ്ഥന്‍ സുരേഷ്, എംഇഎസ് ഫിനാഷ്യല്‍ കമ്മറ്റി അംഗം സുമേധന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.പ്രിന്‍സി ഫ്രാന്‍സിസ്, അന്‍സാര്‍ മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, രജിത സുരേഷ്, ജനപ്രതിനിധികളായ പിയു കൃഷ്‌ണേന്ദു, പ്രകാശിനി, കെആര്‍ രാജേഷ്, ജിബി മോള്‍, രമ്യ പ്രദീപ്, സജിത, ബി എ ഗോപി, സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.