പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒളവട്ടൂര്‍ തടത്തില്‍ പറമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം ടി.വി ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആറ് ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുള്ള ശുചി മുറികളും ഉള്‍പ്പെടുന്നു. പി.ടി.എ പ്രസിഡന്റ് ടി. ആലിഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുഭദ്ര ശിവദാസന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.സി അന്‍വര്‍ സാദത്ത്, വിദ്യാ കിരണം ജില്ലാ കോര്‍ഡിനോര്‍ എം.മണി, മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍ , മലപ്പുറം ടി.പി.സി ടി. രത്‌നാകരന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: എ.ജെ. സജീന, ഹെഡ് മാസ്റ്റര്‍ സി.ബാബു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.