കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗവ.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ടി.വി ഇബ്രാഹീം എം.എല്‍ എ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും 1.75 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 15 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികളും ഉള്‍പ്പെടുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയില്‍ മുംതാസ് അധ്യക്ഷയായി. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍ നിര്‍വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗഫൂര്‍ ഹാജി, കെ.പി.സഈദ്, പഞ്ചായത്ത് പിടിഎ പ്രസിഡന്റ് യഹയബ്‌നു ഷറഫ്, പി. നസീമ, അസ്ലം മാസ്റ്റര്‍, വിവിധ പഞ്ചായത്തംഗങ്ങള്‍, മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.