തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെറികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സീഡ് കൊക്കൂണ്‍ വിളവെടുപ്പ് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായ ത്തിലെ അപ്പപ്പാറയില്‍ സബ്സിഡിയോട് കൂടി കൃഷി ചെയ്ത 5 ഏക്കര്‍ തോട്ടത്തില്‍ നിന്നുള്ള ആയിരം ഡി.എഫ്.എല്‍.എസുകളാണ് വിളവെടുത്തത്. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍ സുശീല ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി മജീദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെറികള്‍ച്ചര്‍ ഓഫീസര്‍ പി.കെ അബ്ദുല്‍ സലീം, സെറികള്‍ച്ചര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി അംഗങ്ങള്‍, കൊക്കൂണ്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
