സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് നാളെ (ഒക്ടോ. 30) രാവിലെ 10.30ന് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ എഴുത്ത് പരീക്ഷ നടത്തും. യോഗ്യരായവരുടെ പട്ടിക സർവേ വകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭിക്കും. ഹാൾ ടിക്കറ്റ് entebhoomi.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.