തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈജി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസമ്മ ബേബി, അസി.സെക്രട്ടറി എ.കെ. അസീസ്, എസ്.ടി പ്രമോട്ടര്‍ എസ്.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
