ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. 79 എസ് പി സി കേഡറ്റുകളാണ് രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ചെമ്മണ്ണാർ സെൻറ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ എം എം മണി എംഎൽഎ കേഡറ്റുകളിൽ നിന്നും അഭിവാദ്യം സ്വീകരിച്ചു.
സാമൂഹ്യപ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി. പൗരബോധവും ലക്ഷ്യബോധവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക,വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും,പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുക,സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെടാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും വിദ്യാർത്ഥികളെ പ്രാപതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്ക്കാരും പോലീസ് സേനയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്.
ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡണ്ട് കെ കെ,സജികുമാർ, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിലോത്തമ സോമൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എസ്.പി.സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ എസ് ആർ സുരേഷ് ബാബു. സ്കൂൾ മാനേജർമാരായ ഫാദർ തോമസ് പുത്തൂർ, ഫാദർ തോമസ് മൂലയിൽ,
ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, ഡോ.ലാലു തോമസ്, ഹെഡ്മിസ്ട്രസ് കരോളിൻ ജോസ്, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കാന്തിപ്പാറ ഹെഡ്മാസ്റ്റർ ബിജു വി.ജെ, പിടിഎ പ്രസിഡണ്ട് മാരായ ബിജു ഇടുക്കാർ, ബിജു പെരിയപ്പിള്ളിൽ
പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.