മുതലക്കോടം സെൻറ് ജോർജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിലെയും സ്റ്റുഡസ് പോലീസ് കേഡറ്റ്‌ 2020-2022 ബാച്ചുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ മൈതാനിയില്‍ നടത്തി.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് കേഡറ്റുകളില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചു. തൊടുപുഴ ഡിവൈ.എസ്. പി. മധു ബാബു, എസ്. പി. സി. അസി. ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. ആര്‍. സുരേഷ് ബാബു, തൊടുപുഴ സബ് ഡിവിഷന്‍ അസി. നോഡല്‍ ഓഫീസര്‍ കൃഷ്ണന്‍ നായര്‍ എ.ആര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു. കെ, എ.ഇ.ഒ. ഷീബ മുഹമ്മദ്, ഇംപ്ലിമെൻറിംഗ് ഓഫീസര്‍ വാസന്തി, വാര്‍ഡ് കൗണ്‍സിലര്‍ ഷഹന ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.

പാസിംഗ് ഔട്ട് പരേഡിന് ശേഷം എസ്.പി.സി. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നടത്തിയ ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിനും ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും കേഡറ്റുകളും സിഗ്നേച്ചര്‍ ക്യാമ്പയിനിൽ പങ്കെടുത്തു