ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. മെച്ചപ്പെട്ട പ്രയത്‌നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോർക്കാമെന്ന് ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.