സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലെ വില്ലേജുകളിലെ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത നവംബര്‍ 17 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക. അദാലത്തിലേക്ക് പരിഗണിക്കാനുളള അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിലോ നവംബര്‍ 8 നകം സമര്‍പ്പിക്കണം.