പുല്‍പ്പള്ളിയില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി ആരംഭിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ എന്നിവര്‍ സംയുക്തമായി പദ്ധതി ഫളാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ പുല്‍പ്പളളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര സംഘം പ്രവര്‍ത്തകര്‍, മൃഗാശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ആഴ്ചയില്‍ 6 ദിവസം രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ലഭ്യമാക്കും. 100 രൂപയാണ് പരിശോധനക്കും, മരുന്നിനും കര്‍ഷകര്‍ അടക്കേണ്ടത്.
