കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. അക്ഷയയില്‍ നിന്ന് ലഭിക്കുന്ന ജീവന്‍ പ്രമാണ്‍/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി, പെന്‍ഷന്‍ പാസ്സ്ബുക്ക്/ കാര്‍ഡ് കോപ്പി, നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി (കേരള ബാങ്ക് മുഖാന്തിരം പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുതുക്കിയ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്) എന്നിവ ഡിസംബര്‍ 31നകം കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
