പ്രഥമ കേരളശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ പ്രമുഖ ആണവ ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ എം പി പരമേശ്വരനെ തൃശൂര്‍, കോട്ടപ്പുറത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി തൃശ്ശൂർ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍ രാജ്യത്തിനും സമൂഹത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ നേരില്‍ കാണാനും സംസാരിക്കാനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും ശാസ്ത്രത്തെയും ഭാഷയെയും മലയാളം ടൈപ്പിംഗിനെയും കുറിച്ചും മലയാളം കംപ്യൂട്ടര്‍ കീ ബോര്‍ഡ് ഉള്‍പ്പെടെയുള്ള പുതിയ കാലത്തെ സാങ്കേതികവിദ്യകളെ കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായത് ഏറെ അത്ഭുതപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തെ പോലെയുള്ളവര്‍ പുതുതലമുറയ്ക്ക് മാതൃകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സന്ദര്‍ശന വേളയില്‍ ഭാര്യ ഭവാനി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണനും സന്ദർശനത്തിന്റെ ഭാഗമായി.