ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാര്‍ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി / മറ്റുവിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരും കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരുമാകണം. സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18നും 44നും മധ്യേ പ്രായമുള്ളവരാകണം. പ്രതിമാസം 13,000 രൂപ പ്രതിഫലം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2597900, 9495833938.