സംസ്ഥാന യുവജനക്ഷേമ ബോർഡ് മൂന്നാർ ദേവികുളത്ത് വച്ച് നവംബർ 26 മുതൽ 28 വരെ സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള 18നും 35നും മധ്യേ പ്രായമുള്ളവർ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഉൾപ്പെട്ട അപേക്ഷ നവംബർ 10 ന് മുമ്പായി നൽകണം. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം, പട്ടം, തിരുവനന്തപുരം 695004. അപേക്ഷകൾ ജില്ലാ ഓഫീസിൽ നേരിട്ടും നൽകാം. ഫോൺ: 04712555740, 9496260067.