വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പ റേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ നിരത്തിലിറങ്ങി. വൈത്തിരി താലൂക്കിലെ മൊബൈല്‍ അരി വണ്ടി കല്‍പ്പറ്റ നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിബു ഫ്ളാഗ് ഓഫ് ചെയ്തു. ജയ (26 രൂപ), കുറുവ (25), മട്ട (25), പച്ചരി(23 രൂപ) ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും വാങ്ങാം. നാളെ (വ്യാഴം) കല്‍പറ്റയിലും ബത്തേരിയിലും അരിവണ്ടി പര്യടനം നടത്തും. 4, 5 തീയതികളിലാണ് മാനന്തവാടിയിലെ പര്യടനം. പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവും ദൗര്‍ലഭ്യവും പിടിച്ചുനിര്‍ത്തുന്നതിനായി അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സപ്ലൈകോ വില്‍പ്പനശാലകളുടെ പ്രവര്‍ത്തനത്തി നൊപ്പം മൊബൈല്‍ വാഹനങ്ങള്‍ അരിവണ്ടി എന്ന പേരില്‍ പര്യടനം നടത്തുന്നത്.
