വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പകല്‍വീട്ടില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസി അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം, വായിലെ ക്യാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള പരിശോധനകള്‍ നടത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോയ് അലക്സ് ക്യാമ്പിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, മെമ്പര്‍മാരായ വല്‍സല സദാനന്ദന്‍, ടി. ഗോപി, കെ.എം. ജോഷി, വി. ജിഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പങ്കജ് തുടങ്ങിയവര്‍ സംസാരിച്ചു.
