ആലപ്പുഴ:ഒരു താലൂക്കിലുള്ളവരെ മുഴുവൻ പുറത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ വലിയ ദൗത്യത്തിന്റെ അവസാന ഘട്ടമെത്തിയിരിക്കുന്നു. കുട്ടനാടിനെ പൂർണമായും പുനഃസ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. കുട്ടനാട്ടിൽ 28,29 തിയതികളിലെ ശുചീകരണ യജ്ഞത്തിന് ശേഷം പലരും വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാകും. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഉണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ പ്രശ്‌നങ്ങളില്ലാതെ നമുക്ക് വീട്ടിലേക്ക് മടങ്ങാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ.
പരമാവധി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങരുത്
 ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചുപോകണം. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേയ്ക്ക് പോകരുത്. വിഷപ്പാമ്പുകളെ കണ്ടാൽ 9656135555 (ആലപ്പുഴ റേഞ്ച്) 8281004595 (ചെങ്ങന്നുർ റേഞ്ച്) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ശുദ്ധവായു ലഭിക്കുന്നതിന് ജനലുകളും വാതിലുകളും തുറന്നിടുക. കഴിയുമെങ്കിൽ വീടിന് പുറത്തുനിന്നും തുറക്കുക. ചെന്നുകയറിയ ഉടനെ തീ കത്തിക്കരുത്. ഗ്യാസ് സിലിണ്ടർ ഓഫാക്കുക. മതിൽ, വീട് എന്നിവയ്‌ക്കൊക്കെ ബലക്ഷയം ഉണ്ടാകാൻ സാധ്യതയുളളതിനാൽ ഒരു കാരണവശാലും തളളിത്തുറക്കരുത്. ശുചീകരണം തുടങ്ങും മുമ്പ് രോഗപ്രതിരോധ മരുന്നുകൾ നിർബന്ധമായും കഴിക്കണം. ക്ലീനിംഗ് നടത്തുമ്പോൾ കൈയുറകളും, മാസ്‌ക് ഉപയോഗിക്കുകയോ തോർത്ത് ഉപയോഗിച്ച് മൂക്ക് മറക്കുകയോ ചെയ്യുക. വീട് പൂർണ്ണമായും വൃത്തിയാക്കുന്നതുവരെ ചെരിപ്പ് ഉപയോഗിക്കണം. മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ പ്രത്യേകം തരംതിരിക്കുക. അഴുകുന്ന മാലിന്യങ്ങൾ കുഴിയിൽ നിക്ഷേപിച്ച് കമ്പോസ്റ്റാക്കുക. അജൈവമാലിന്യങ്ങൾ കഴുകി വൃത്തിയാക്കിയശേഷം സുക്ഷിക്കുക. ഇലക്ട്രിക് ഇലക്ട്രോണിക് സാധനങ്ങളും പ്ലാസ്റ്റിക്കുകളും പ്രത്യേകം പ്രത്യേകം ചാക്കിലാക്കി സൂക്ഷിക്കുക. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനുമുമ്പ് വൈദ്യുതിയുടേയും പാചകവാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടും പരിസരവും വൃത്തിയാക്കിയശേഷം സാധാരണ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ലായനിയാക്കി തളിക്കുക. (10 ലിറ്റർ വെള്ളത്തിന് 150 ഗ്രാം എന്ന കണക്കിൽ) മലിനപ്പെട്ട കിണറുകൾ, ടാങ്കുകൾ, കുടിവെളള സ്രോതസ്സുകൾ പെപ്പിലൂടെ ലഭിക്കുന്ന വെളളം എന്നിവ സൂപ്പർ ക്ലോറിനേഷൻ (1000 ലിറ്റർ വെളളത്തിൽ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ) നടത്തി ഒരു മണിക്കൂറിനുശേഷം മാത്രം ഉപയോഗിച്ചുതുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക (കുപ്പിവെളളം ഉൾപ്പെടെ). വീടിനുളളിലിരുന്ന  ഭക്ഷ്യസാധനങ്ങൾ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഫ്‌ളഷുകളും പൈപ്പുകളും ഉപയോഗപ്രദമാണോ എന്ന് പരിശോധിക്കുക. വീടിന്റെ നാലുവശത്തുനിന്നുമുളള ഫോട്ടോ എടുത്തുവെയ്ക്കണം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയം വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്. നാശനഷ്ടങ്ങളുണ്ടായ വസ്തുക്കളുടെയും സാധനങ്ങളുടെയും ഫോട്ടോകളും എടുത്തുസൂക്ഷിക്കുക. ഇവ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് പിന്നീട് ഗുണകരമാകും. ശുചിത്വമിഷൻ ഇത് സംബന്ധിച്ച് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.
വേണം ആരോഗ്യത്തിലും നല്ല ശ്രദ്ധ
ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം
6 ടീസ്പ്പൂൺ ബ്ലീച്ചിംഗ് പൗഡർ വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് കലക്കി ലയിപ്പിക്കുക. 10 മിനിറ്റ് സമയം അനക്കാതെ വച്ച് തെളിയാൻ അനുവദിക്കുക. ശേഷം അതിന്റെ തെളി എടുത്ത് ഉപയോഗിക്കാം. ക്ലോറിൻ ലായനി ഒഴിച്ച് അര മണിക്കൂർ കഴിഞ്ഞശേഷം മാത്രം കഴുകുക.
കിണർ ക്ലോറിനേഷൻ ചെയ്യുന്ന വിധം
ഒരു സാധാരണ കിണറിന്റെ ഒരു ഉറ(തൊടി) യ്ക്ക് ഏകദേശം അര ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ എന്ന കണക്കിൽ ആകെയുള്ള വെള്ളത്തിന്റെ അളവിൽ ക്ലോറിൻ ലായനി തയ്യാറാക്കി കിണറ്റിൽ ഒഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം. ആയിരം ലിറ്റർ വെള്ളത്തിന് അര ടീസ്പൺ (രണ്ടരഗ്രാം) ബ്ലീച്ചിംഗ് പൗഡർ സാധാരണ ക്ലോറിനേഷനും ഒരു ടീസ്പൂൺ പൗഡർ സൂപ്പർ ക്ലോറിനേഷനും
ഉപയോഗിക്കണം.
ആരോഗ്യകരമായ മൂൻ കരുതലുകൾ
കുടിവെള്ളം തിളപ്പിച്ച് ആറ്റിയത് മാത്രം ഉപയോഗിക്കുക. പാത്രം കഴുകാനും ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം. ബ്ലീച്ചിംഗ് ലായനിയിൽ അല്പം ഡിറ്റർജന്റ് പൗഡർ കൂടി ഉപയോഗിച്ച് കഴുകാനുള്ള ലായനി തയ്യാറാക്കാം. സോപ്പ് ഉപയോഗിച്ച് കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. നനഞ്ഞു കുതിർന്ന് കേടായ വസ്ത്രങ്ങളും കിടക്കയും മറ്റും ഉപേക്ഷിക്കുക. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം ഇവ ഉപയോഗിക്കുക. മലിനജലവുമായി സമ്പർക്കത്തിൽപ്പെടുന്നവർ ആഴ്ചയിലൊരിക്കൽ പ്രതിരോധ മരുന്ന് കഴിക്കണം. കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറുടെ ഉപദേശം തേടേണ്ടതും പ്രതിരോധ ഗുളിക കഴിക്കേണ്ടതുമാണ്. അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രമേഹരോഗികൾ കൃത്യമായി ചികിത്സയെടുക്കണം. ഭക്ഷണം പാകം ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ്സുകൾ തുടങ്ങിയ വസ്തുക്കൾ ക്ലോറിനേറ്റ് ചെയ്തു. വെള്ളത്തിൽ കഴുകിയെടുത്തതിനുശേഷം ഉപയോഗിക്കുക. കൈയും വായും കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം. വീട് വൃത്തിയാക്കുമ്പോൾ പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യത്തിയാക്കി ശുചീകരണ പ്രവർത്തനം നടത്തുമ്പോൾ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കണം. വീടിന് പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിർബന്ധമായും ചെരുപ്പ് ഉപയോഗിക്കണം. പാത്രം കഴുകുന്നതിനായി ശേഖരിക്കുന്ന വെള്ളത്തിൽ 20 ലിറ്ററിന് 1 എന്ന കണക്കിൽ ക്ലോറിൻ ഗുളിക ചേർക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക
ചില കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം
1, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നിർബന്ധമായും പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം, പ്രതിരോധ ഉപകരണങ്ങൾ (ഗംബുട്ട്, കൈയ്യുറ, മാസ്‌ക്) ഉപയോഗിക്കുക.
2. വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
3. വീട് നല്ലതുപോലെ നിരീക്ഷിക്കുക. ഇഴ ജന്തുക്കൾ വീടിനകത്ത്
 ഉണ്ടാകുവാനുളള സാധ്യതയുണ്ട്.
4. ജനലുകൾ, വാതിലുകൾ എന്നിവ ബലം പ്രയോഗിച്ച് തള്ളി തുറക്കരുത്. അവ
ഇടിഞ്ഞ് വീഴുവാൻ സാധ്യതയുണ്ട്.
5. ഇലക്ട്രിക് മെയിൻ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യുക. ഗ്യാസ് ലീക്ക്
ഉണ്ടായെന്ന് പരിശോധിക്കുക.
6. ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്വയം പരിശോധിക്കാതെ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവയുടെ സഹായത്തിൽ പരിശോധിക്കണം
7, ഫ്രിഡ്ജ്, ഫീസർ തുടങ്ങിയവ തുറക്കുമ്പോൾ ഗ്യാസും, ദുർഗന്ധവും ഉണ്ടാകുകയും, മൂടി ശക്തമായി   തളളിതുറന്ന് അപകടം ഉണ്ടാകാനുളള സാധ്യതയുണ്ട്. കത്തിക്കുവാൻ പാടില്ല.
8. വീടുകളിൽ പ്രവേശിച്ചാൽ ഉടനെ തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരി തുടങ്ങിയവ
9. വീടും പരിസരവും വൃത്തിയാക്കുന്നതിന് കുമ്മായം, ബ്ലീച്ചിംഗ് പൗഡർ
ഭാഗത്ത് കൂട്ടിയിടുക. ചെളി കായലിൽ നിക്ഷേപിക്കരുത്.
10. പ്ലാസ്റ്റിക് പ്രത്യേകം ശേഖരിച്ച് വലപ്പായിൽ കെട്ടി വെയ്ക്കുക.
11. കക്കൂസ് മാലിന്യം കൊണ്ട് മലീനപ്പെടാനുളള സാധ്യതയുളള ഇടങ്ങൾ
ബ്ലീച്ചിംഗ് പൗഡർ, ഫീനോയിൽ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.
12. വെള്ളപ്പൊക്കത്തിനു മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
13. ബ്ലീച്ചിംഗ് പൗഡർ ലായനി തറയിൽ ഒഴിച്ച് അര മണിക്കൂറിന് ശേഷം വൃത്തിയാക്കുക.