കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. നവംബർ 9ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
