ഉത്തരാഖണ്ഡില്‍ നടക്കുന്ന 48-ാമത് ജൂനിയര്‍ (ആണ്‍കുട്ടികള്‍) നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിലും ജാര്‍ഖണ്ഡില്‍ നടക്കുന്ന 32-ാം മത് സബ്ബ് ജൂനിയര്‍ (ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്ന കേരളാ കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ എട്ടിന് ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ജൂനിയര്‍ ആണ്‍കുട്ടികള്‍ 20-11-2022 ല്‍ 20 വയസ്സില്‍ താഴെ,സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍ 31-12-2022 ല്‍ 16 വയസ്സില്‍ താഴെ) ആധാര്‍ കാര്‍ഡ്, മൂന്ന് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
വിശദവിവരത്തിന് ഫോണ്‍: 0471 2330167, 0471 2331546