സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2022- 23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെന്റിനുശേഷം നിലവിലുള്ള സീറ്റുകളിലേയ്ക്ക് നവംബർ ഏഴിന് രാവിലെ 10 മണി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അതിനുശേഷം ഒഴിവ് വരികയാണെങ്കിൽ 08/11/2022 നും പ്രവേശനം നടത്തും.

പ്രവേശനത്തിന് എത്തുന്നവർ യോഗ്യത, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി, വരുമാനം (പരിഗണന ആവശ്യമുള്ളവർ) ഒറിജിനൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും (അക്കൗണ്ട് മുഖേന ATM card ഉപയോഗിച്ച് ആയിരിക്കും ഫീസ് എടുക്കുന്നത് ) സഹിതം രക്ഷാകർത്താവിനൊപ്പം ഹാജരാകണം.
വിശദ വിവരത്തിന് ഫോൺ: 0481 2507556, 9400006469, 8075901486