മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീംഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അനുവദിച്ച രണ്ടു സ്‌കൂളുകളില്‍ ഒന്ന് മുരിക്കാട്ടുകുടി സ്‌കൂള്‍ ആണ്. സാമൂഹ്യ പ്രതിബദ്ധതയോടെ മൂല്യാധിഷ്ഠിതവുംഫലാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന്കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസ്സിലെ മുപ്പത് കുട്ടികളാണ് സ്‌കീമില്‍ ഉള്‍പ്പെടുന്നത്. സ്‌കീമിന്റെ കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആശ ആന്റണിപ്രകാശനം ചെയ്തു. സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഭാഗമായിശുചിത്വം, മാലിന്യ സംസ്‌കരണം, ലഹരിമുക്ത, ആരോഗ്യ, ജീവകാരുണ്യ, ജൈവ പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ്നടപ്പാക്കുന്നത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ലിന്‍സി ജോര്‍ജാണ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രന്‍, അംഗങ്ങളായ ജോമോന്‍ തെക്കേല്‍, റോയ് എവറസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ജലജ വിനോദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു എസ്. നായര്‍, ഹെഡ്മാസ്റ്റര്‍ ശിവകുമാര്‍ പി. പി ,പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.