മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2022-23 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം) കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടം അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടായ ആറ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ്   നവംബർ 14ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) വച്ച് നടത്തും. തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവ്, എസ്.സി വിഭാഗം പെൺകുട്ടികളുടെ രണ്ട് ഒഴിവ്, കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ എസ്.ടി വിഭാഗം  ആൺകുട്ടികളുടെ രണ്ട് ഒഴിവ്, എസ്.ടി വിഭാഗം പെൺകുട്ടികളുടെ ഒരു ഒഴിവ് എന്നിവ അന്നേ ദിവസം നടത്തുന്ന ഇന്റർവ്യൂവിലൂടെ നികത്തുന്നതായിരിക്കും.

വിജ്ഞാപനത്തിൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോസ്കി മുഖാന്തിരമോ പ്രസ്തുത ദിവസം ഡി.എം.ഇ.യുടെ വെബ്സൈറ്റായ www.dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദ വിവരങ്ങൾ പരിശോധിച്ച് കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം.