സ്‌കൂള്‍ തല സംസ്ഥാന നീന്തല്‍ മത്സരങ്ങള്‍ക്ക് തൃശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ അക്വാട്ടിക്ക് കോംപ്ലക്‌സില്‍ തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ നടക്കുന്നത്. 1500പരം കായികതാരങ്ങള്‍ പങ്കെടുക്കും. 14 ജില്ലകളില്‍ നിന്ന് വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, സ്‌കൂള്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി സി എസ് ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.