ഹെല്പ്പര് അപേക്ഷ ക്ഷണിച്ചു
ഹെല്പ്പര് സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അര്ബന് 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോര്പ്പറേഷന് പരിധിയില് വരുന്ന 8 മുതല് 29 വരെയും 31, 59 വാര്ഡുകളിലേയും സ്ഥിര താമസക്കാരായ വനിതകള്ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്.സി തോറ്റവര്. പ്രായപരിധി 18 നും 46 നും ഇടയില്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര് 30 വൈകീട്ട് അഞ്ച് മണി. വിവരങ്ങള്ക്ക് 0495 2373566.
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാത്ത് ലാബിലേക്കുള്ള സീനയര്/ജൂനിയര് സ്റ്റാഫ് നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് സര്ക്കാര് അംഗീകൃത ജിഎന്എം/ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് യോഗ്യതയും സീനിയര് സ്റ്റാഫ് നഴ്‌സിന് കാത്ത് ലാബില് 5 വര്ഷത്തെയും ജൂനിയര് സ്റ്റാഫ് നഴ്‌സിന് 2 വര്ഷത്തെ പരിചയവും അനിവാര്യമാണ്. യോഗ്യരായവര് അസ്സല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പും വെള്ളക്കടലാസ്സില് എഴുതിയ അപേക്ഷയും സഹിതം നവംബര് ഒമ്പതിന് 10.30 ന് മുമ്പായി ഗവ. ജനറല് ആശുപത്രിയില് ഹാജരാവണം.