ഉപസമിതിയുടെ തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ഫുട് വെയര്‍ മാനുഫാക്ചറിംഗ്, കെയിന്‍ ആന്റ് ബാംബു മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 11 ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 12 മണിയ്ക്കും കോഴിക്കോട് ഗാന്ധി റോഡിലുളള കേരളാ സ്റ്റേറ്റ് സ്മാള്‍ ഇഡന്‍സ്ട്രീസ് അസോസിയേഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ മേല്‍ പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

അഗ്രോ ക്ലിനിക്

വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നവംബര്‍ 11ന് രാവിലെ 10.30 ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ക്ക് 0495 2935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീട ബാധിതമായ ഭാഗം രോഗ-കീട നിര്‍ണ്ണയത്തിനായി കൊണ്ടുവരണമെന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു.

 

കമ്പോളവില വര്‍ദ്ധന; യോഗം നാളെ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം കുറയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അരി/പല വ്യഞ്ജന മൊത്ത വ്യാപാരികളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ(നവംബര്‍ 8) വൈകുന്നേരം 4 മണിക്ക് ജില്ലാ കലക്ടറുടെ ചേംമ്പറില്‍ ചേരും.

അപേക്ഷ സമർപ്പിക്കണം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ആവശ്യമുള്ള കർഷകർ അപേക്ഷയും നികുതിച്ചീട്ടും സഹിതം നവംബർ 10 നകം ചക്കിട്ടപാറ കൃഷിഭവനിൽ അപേക്ഷാ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.