ഗസ്റ്റ് ലക്ചര്‍ നിയമനം

ഗവ മെഡിക്കള്‍ കോളേജിന് കീഴിലുളള ഓഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ (ഫിസിക്‌സ്) ഒഴിവില്‍ നിയമനം. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനമാണ്. വയസ്സ് 18 നും 36നുമിടയില്‍. വിദ്യാഭ്യാസ യോഗ്യത ബി.എഡിനൊപ്പം മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിസിക്‌സ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് 0495 2350216.

 

സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് നിയമനം

ഗവ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. സെക്യൂരിറ്റി നിയമനത്തിന് താത്‌പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സൈനിക/അര്‍ദ്ധ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്‍ ആയിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 11 ന് രാവിലെ 11 മണിക്ക് ഗവ ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകേണ്ടതാണ്.