കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ്ടൂ പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായ പരിധി 17 മുതൽ 35 വരെ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും , മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. നവംബർ 19 വരെ അപേക്ഷിക്കാം. പ്രിൻസിപ്പൽ ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ,പത്തനംതിട്ട. വിവരങ്ങൾക്ക്: 04734296496, 8547126028.

സാമൂഹ്യ നീതി വകുപ്പിനു കീഴിൽ കോഴിക്കോട് മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിയുളളവർക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിൽ സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുളളവർക്കായി ടൈലറിംഗ്, പ്രിന്റിംഗ് ടെക്നോളജി, മത്സര പരീക്ഷാ പരിശീലനം എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുളളവർ നവംബർ 11 ന് മുൻപ് 0495-2351403 എന്ന നമ്പറിൽ ബന്ധപ്പെടുക.

മലപ്പുറം ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (വനിത) തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ. പ്രായ പരിധി 18 മുതൽ 41 വയസ്സ് വരെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

 

 

 

പട്ടിക വർഗ വിദ്യാർഥികളുടെ പ്ലസ് ടു പഠനത്തിന് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരിവികാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളിൽ അധ്യാപക ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സ്. താല്പര്യമുള്ളവർ നവംബർ 14 നുള്ളിൽ nykpalakkad2020@gmail.com എന്ന മെയിലിൽ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും അയയ്ക്കണം. കൂടുതൽ വിവരങ്ങൾ : 9961242055