നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ അദ്ധ്യക്ഷതയില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ വിലവര്‍ദ്ധന പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.

വിപണിയിലെ പ്രശ്‌നങ്ങളും വിലവര്‍ദ്ധനയുടെ കാരണങ്ങളും വ്യാപാരികള്‍ പങ്കുവെച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ എന്നിവ അനുവദിക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഇടപെടുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികളോട് വ്യാപാരികൾ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.