കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 18ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി/പ്ലസ് ടു/ ഡിഗ്രി/എം.ബി.എ/ബി.ടെക്/ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി ഐ.ടി മേഖല ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലെ 444 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 16 ഉച്ചയ്ക്ക് ഒന്നിനു മുൻപായി https://bit.ly/3UnJrxr എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM.