കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്റ്റ്/എസ്‌കലേറ്ററുകൾക്ക് കുടിശ്ശിക ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ വഴി ലൈസൻസ് അനുവദി്ക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. ലിഫ്റ്റ് ഒന്നിന് ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപയാണ് നൽകേണ്ടത്. മൂന്ന് മാസമാണ് സമയപരിധി. തിരുവനന്തപുരം ജില്ലയിലെ അദാലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 10 മുതൽ 2023 ഫെബ്രുവരി ഒൻപത് വരെയുള്ള കാലാവധിക്കുള്ളിൽ തങ്ങളുടെ ഫോം G യിലുള്ള അപേക്ഷയും ഒരു ലിഫ്റ്റ്/എസ്‌കലേറ്ററിന് 3310 രൂപ പ്രകാരം ”0043- 102 – 99” എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഗവൺമെന്റ് ട്രഷറിയിൽ അടച്ച ചെലാനും, പുതുക്കിയ ഇൻഷുറൻസ് സർട്ടിഫിക്കറ്റും സഹിതം തിരുവനന്തപുരം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. കാലാവധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.