സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ഡിപ്ലോമ പാസായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും അപേക്ഷിക്കാം.

പ്രതിമാസം കുറഞ്ഞത് 8,000 രൂപയാണ് വരുമാനം. താത്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്തു ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം നവംബർ 19ന് രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ നവംബർ 18ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ട

രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാഫോം എസ് ഡി  സെന്റർ വെബ്സൈറ്റിൽ ലഭ്യമാണ്. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിന്റെ നാഷണൺ വെബ്പോർട്ടലിൽ (mhrd.nats.gov.in) രജിസ്റ്റർ ചെയ്തവർ അതിന്റെ പകർപ്പ് കൊണ്ടുവന്നാൽ അതും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sdcentre.org.