ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാ മിഷൻ തുല്യതാ ക്ലാസ് വിജയികൾക്കായി സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി ഒലീന നിർവഹിച്ചു. കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നവയുഗ സാക്ഷരത പ്രത്യേക പ്രചരണ പരിപാടിയിൽ വച്ചായിരുന്നു ഉദ്ഘാടനം. ഡിസംബർ മൂന്നിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജോബ് ഫെയറിൽ 10, 12 ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പങ്കെടുക്കാം. പി.പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം എം. എസ് സന്തോഷ് കുമാർ, സാക്ഷരതാ മിഷൻ ആലപ്പുഴ ജില്ലാ കോഡിനേറ്റർ കെ. വി രതീഷ് തുടങ്ങിയവർ പങ്കെടുത്തു
