കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പ്രവർത്തനങ്ങൾക്ക് മാതൃകയായ കോട്ടയം ജില്ലയിൽ ജനകീയമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വോളന്ററി അധ്യാപക പരീശിലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. തുല്യതാ കോഴ്‌സിന്റെ ക്ലാസുകൾ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണമെന്ന് നിർമ്മല ജിമ്മി നിർദേശിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു, റിസോഴ്‌സ് പേഴ്‌സൺമാരായ ടി.യു. സുരേന്ദ്രൻ ,കെ.സി. വർഗീസ്, എം.മനോഹരൻ, ജസ്റ്റിൻ ജോസഫ്, ആർ. സന്തോഷ്, പി.ആർ. ബാബു, കെ.എൻ. ഷീല, പി.ജി. മഞ്ജുമോൾ എന്നിവർ പ്രസംഗിച്ചു.